ലക്നൗ: അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ പെൺകുട്ടികൾ ഏഴ് നും 14 നും ഇടയിൽ പ്രായമുള്ളവരാണ്.
മൂന്നുനില കെട്ടിടത്തിൽ രഹസ്യമായാണ് അനധികൃത മദ്രസയുടെ പ്രവർത്തനം. പ്രദേശവാസികൾക്ക പോലം മദ്രസ ഇവിടെ പ്രവർത്തിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. കെട്ടിട ഉടമ ഖലീലാണ് മദ്രസയുടെ മാനേജർ. ഖലീലിന്റെ മകൾ തഖ്‌സീം ഫാത്തിമയാണ് ഇവിടത്തെ അദ്ധ്യാപിക
ജില്ലാ ന്യൂനപക്ഷ ഓഫീസറും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. മദ്രസ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.
മദ്രസയിലേക്ക് കടക്കാൻ പോലും ഖലീൽ ആദ്യം അനുവദിച്ചില്ലെന്ന് ജില്ലാ ന്യൂനപക്ഷ ഓഫീസർ ഖാലിദ് പറഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം കൂടുതൽ സംഘമെത്തിയാണ് അകത്തു കടന്നത്. കെട്ടിടം മുഴുവൻ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ടെറസിലെ ടോയ്ലറ്റിൽ നിന്നും ബഹളം കേട്ടത്. വാതിൽ തുറന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ചെറിയ ടോയ്ലറ്റിനുള്ളിൽ 40 പെൺകുട്ടികളെയാണ് കണ്ടെത്തിയത്, പെൺകുട്ടികളെ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനായിട്ടാണോ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധ മദ്രസകൾക്കെതിരെ കർശന നടപടിയാണ് യോഗി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശോധനയും ശക്തമാണ്. ബഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, സിദ്ധാർത്ഥ്‌നഗർ ജില്ലകളിലെ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസകളും പള്ളികളും കണ്ടെത്താൻ സർവ്വേ നടപടികളും വ്യാപകമാക്കിയിട്ടുണ്ട്.















