കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ മകൻ ജെയിൻ രാജ് മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് രംഗത്തെത്തി . മന്ത്രി സജി ചെറിയാൻ അമ്മയെ ആശ്ലേഷിച്ചതിന് പിന്നാലെയാണ് ജയരാജന്റെ മകന്റെ പരിഹാസം.മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം ആഘോഷവേളയ്‌ക്കിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപ പരാമർശം വന്നിരിക്കുന്നത്.
“വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണി എന്നായിരുന്നു പോസ്റ്റ്”. ഇന്നലെ നടന്ന ജന്മദിന ആഘോഷ പരിപാടികളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുത്തിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളകൂടിയായതിനാൽ അമ്മയ്‌ക്ക് ആദരവുമായാണ് സജി ചെറിയാനെത്തിയത്.
അമ്മയിൽ നിന്നും അനുഗ്രഹങ്ങളേറ്റു വാങ്ങിയ ശേഷം സജി ചെറിയാൻ അമ്മയെ ആശ്ലേഷിക്കുന്നതും ഉമ്മ വയ്‌ക്കുന്നതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജെയിൻ അധിക്ഷേപവുമായി രംഗത്ത് എത്തിയത്.















