കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. കരൂരിലുണ്ടായ ദാരുണ സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. കരൂരിലെ ദാരുണമായ സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിലുള്ള രോഗശാന്തിയും കരുത്തും ഉണ്ടാകട്ടെയെന്നും മമ്മൂട്ടി കുറിച്ചു.
തമിഴ് താരങ്ങളും കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. കാർത്തി, കമൽഹാസൻ, രജനികാന്ത്, വിശാൽ തുടങ്ങിയവർ വികാരഭരിതമായാണ് പ്രതികരിച്ചത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 40 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.















