കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് നിന്നും മോഷ്ടിച്ച കാറുമായാണ് യുവാവ് എത്തിയത്. കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെ തടഞ്ഞുനിർത്തി യുവാവ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇത് കണ്ട നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. കുട്ടിയെ ഒരു സ്ഥലം വരെ എത്തിക്കാനുണ്ടെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. പിന്നീട് കുട്ടിയും യുവാവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നാട്ടുകാർക്ക് മനസിലായി. തുടർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
കുട്ടിയെ വീട്ടിൽ ഇറക്കാനാണ് കാറിൽ കയറാൻ പറഞ്ഞതെന്ന് യുവാവ് പറഞ്ഞു.















