പാലക്കാട്: 10-ാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ. ഷാജിയാണ് (35) പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കൊടുവായൂരിൽ സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജേഴ്‌സി വാങ്ങാനായാണ് 15 കാരൻ ഷാജിയുടെ കടയിൽ എത്തിയത്. ഇതിനിടെ ഷാജി സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും വിദ്യാർത്ഥിയോട് സ്വകാര്യഭാഗം കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഷാജി സ്പർശിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പുതുനഗരം പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.















