ഗുഹാവത്തി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമിയും ഗായിക അമൃത്പ്രഭ മഹന്തയുമാണ് അറസ്റ്റിലായത്. സുബീൻ ഗാർഗിന്റെ മരണത്തിൽ ഇരുവർക്കുമെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഗാർഗിന്റെ മരണസമയത്ത് ബാൻഡ് അംഗങ്ങളായ ശേഖറും അമൃത്പ്രഭയും സിംഗപ്പൂരിലുണ്ടായിരുന്നു. സുബീൻ ഗാർഗിന് സമീപത്തായി ശേഖർ നീന്തിയിരുന്നെന്നും ഇത് അമൃത്പ്രഭ ഫോണിൽ പകർത്തിയിട്ടുണ്ടെന്നുമാണ് വിവരങ്ങൾ. നേരത്തെ സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമയെയും സംഘാടകൻ ശ്യാംകാനു മഹന്തയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്
സുബീൻ ഗാർഗിന്റെ മരണത്തിൽ ആദ്യഘട്ടം മുതൽ അവ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. സ്കൂബ ഡ്രൈവിംഗിനിടെ മരണപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ നീന്തുന്നതിനിടെ സുബീന് അപസ്മാരം ഉണ്ടായിയെന്ന ഭാര്യ ഗരിമയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദുരൂഹത പുറത്തുവന്നത്. സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അസമിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തി.















