ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ഒൻപത് പേർ കൊല്ലപ്പെട്ടു. നാല് പൊലീസുകാർക്ക് പേർക്ക് പരുക്കേറ്റു. പാകിസ്ഥാനിലെ പെഷാവാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്ഫോടനം നടന്നതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പൊലീസുകാരെ ലക്ഷ്യമിട്ടാണ് ബോംബാക്രണം നടത്തിയതെന്നാണ് സൂചന. പൊലീസ് വാഹനങ്ങൾ പോകുന്ന വഴിയാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിൽ ബലൂചിസ്ഥാൻ വിമോചന സേനയാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സെപ്റ്റംബർ 30 ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ഫ്രോണ്ടിയർ കോർപ്സ് (എഫ്സി) ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.















