കോട്ടയം: മദ്യപിച്ച ശേഷം ബിയർ കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിച്ച യുവാക്കൾക്ക് എട്ടിന്റെ പണി കൊടുത്ത് പൊലീസ്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ മദ്യഭാഗത്തായാണ് യുവാക്കൾ ബിയർ കുപ്പികൾ എറിഞ്ഞ് പൊട്ടിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കൊണ്ട് തന്നെ റോഡി വൃത്തിയാക്കിപ്പിച്ചു.
കോട്ടയം ബസ് സ്റ്റാഡിന് മുന്നിലാണ് സംഭവം നടന്നത്. യുവാക്കൾ മദ്യം കഴിക്കുകയും പിന്നീട് റോഡിൽ നിന്ന് ബഹളം വയ്‌ക്കുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ നോക്കിനിൽക്കെ ബിയർ കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി യുവാക്കളെ പിടികൂടി. തുടർന്ന് റോഡിൽ കിടന്ന മദ്യക്കുപ്പിയുടെ പൊട്ടിയ ചില്ലുകൾ അവരെ കൊണ്ട് തന്നെ വൃത്തിയാക്കിപ്പിച്ചു. മദ്യപിച്ച് നിൽക്കാൻ പോലും കഴിയാതെ റോഡ് വൃത്തിയാക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.















