ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാക്കളാണ് വിവരം അറിയിച്ചത്. ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
വയറിൽ അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില മോശമാവുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉടൻ ആശുപത്രി വിടുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.















