ന്യൂഡൽഹി: ഭീകരതയ്‌ക്ക് കുടപിടിക്കുന്ന പാകിസ്ഥാനുമായി യാതൊരു ബന്ധത്തിനും തയാറല്ലെന്ന നിലപാടിലുറച്ച് റഷ്യ. പാകിസ്ഥാന് സൈനികസഹായം നൽകുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ ചൈനീസ് നിർമിത ജെഎഫ് 17 യുദ്ധവിമാനങ്ങൾക്ക് എഞ്ചിനുകൾ നൽകാൻ റഷ്യ തീരുമാനിച്ചെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് റഷ്യ അറിയിച്ചു.
റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാനുമായി അത്തരത്തിലൊരു സഹകരണമില്ലെന്നും റഷ്യയുടെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇന്ത്യയെ അസ്വസ്ഥമാക്കുന്ന വിധത്തിൽ പാകിസ്ഥാനുമായി ഇത്തരമൊരു സഹകരണത്തിന് താത്പര്യമില്ലെന്നും ഭാവിയിലേക്കുള്ള ഇന്ത്യ-റഷ്യ ബന്ധത്തെ തകർക്കാനുള്ള ശ്രമമായാണ് ഈ റിപ്പോർട്ടുകളെ കാണുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ചൈനീസ് നിർമിത ജെഎഫ്-17 യുദ്ധവിമാനങ്ങളുടെ എഞ്ചിനുകൾ നൽകി റഷ്യ പാകിസ്ഥാന് സൈനിക പിന്തുണ നൽകുമെന്നായിരുന്നു റിപ്പോർട്ട്.















