എറണാകുളം: പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി.ടോള്‍ പാതയിലെ ഗതാഗത കുരുക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്‌നം ഉണ്ട്. നാല് വരി പാത ചെറിയ സര്‍വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ട്.
ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി നൽകിയ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്‌ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിന്മേലാണ് നടപടി.















