ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംയുക്ത ഓപ്പറേഷൻ. ഭീകരരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
ശൈത്യകാലത്തിന് മുന്നോടിയായി നിയന്ത്രണ രേഖയിൽ ബിഎസ്എഫ് ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ സതീഷ് എസ് ഖണ്ഡാരെ പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ലോഞ്ച് പാഡുകളിൽ ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നും താഴ്‌വരയിലേക്ക് കടക്കാൻ കാത്തിരിക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.















