പാലക്കാട്: യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട്ടാണ് സംഭവം. മരുതംകാട് സ്വദേശിയായ ബിനുവാണ് മരിച്ചത്. നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ബിനുവിന്റെ വീടിന് സമീപത്തായി 25 കാരനെയും മരിച്ചനിലയിൽ കണ്ടെത്തി.
പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഇരുവരുടെയും മരണം തമ്മിൽ ബന്ധമുണ്ടെന്നാണ് നിഗമനം. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തായി നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്.
റബ്ബർ ടാപ്പിംഗിനായി തോട്ടത്തിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇതിന് ശേഷമാണ് സമീപത്തെ വീട്ടിൽ 25 കാരനായ നിതിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.















