ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ -തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു- കൊല്ലം കന്റോൺമെന്റ് റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇത് കൂടാതെ മംഗ്ളൂരുവിൽ നിന്ന് ഷൊർണൂർ- പാലക്കാട് വഴി ചെന്നൈയിലേക്കും സ്പെഷ്യൽ ട്രെയിനുണ്ടാകും.
ഒക്ടോബർ 16 മുതൽ 22 വരെയായിരിക്കും സ്പെഷ്യൽ ട്രെയിൻ ഉണ്ടാവുക. ബെംഗളൂരു-കൊല്ലം, ചെന്നൈ-മംഗളൂരു, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
ഒക്ടോബർ 20 -ന് ചെന്നൈയിൽ നിന്ന് പാലക്കാട് വഴി മംഗലാപുരത്തേക്കും 21-ന് തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 21-ാം തീയതി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും 22-ന് തിരിച്ചും സ്പെഷ്യൽ ട്രെയിൻ ഉണ്ടായിരിക്കും.
മൂന്ന് ദിവസം ദീപാവലി അവധിയായതിനാൽ യാത്രാതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിലേക്ക് വരാനും ചെന്നൈയിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.















