പാലക്കാട്: പാൽ വിൽപ്പനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. പാലക്കാട് തേൻകുറിശ്ശിയിലാണ് സംഭവം. കൊടുവായൂർ സ്വദേശി ഷാജഹനാണ് പിടിയിലായത്. അഞ്ച് വർഷം എസ്ഡിപിഐ കൊടുവായൂർ പ്രസിഡന്റായിരുന്നു. കുറെകാലം യൂണിറ്റ് ഭാരവാഹിയും ആയിരുന്നു.
ഓക്ടോബർ 10 നാണ് ഷാജഹാൻ വയോധികയുടെ മാല മോഷ്ടിച്ചത്. പാൽ സൊസൈറ്റിയിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഒരു പവൻ തൂക്കം വരുന്ന മാലയാണ് ഇയാൾ കവർന്നത്.
വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുഴൽമന്തം പൊലീസാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ പിടിയിലാകുന്നത്. ഇതിന് മുൻപും ഇയാൾ മോഷണം നടത്തിയെന്ന സംശയം പൊലീസിനുണ്ട്.















