ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കേസ് മാറ്റണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കടുത്ത നിയമങ്ങൾ ചുമത്തിയാണ് എഫ്ഐർആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിജയ് മണിക്കൂറുകൾ വൈകി എത്തിയതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് സംസ്ഥാന സർക്കാർ പൊലീസിനെ അറിയിച്ചു. കടുത്ത നിയമലംഘനമാണ് ടിവികെയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. വിജയിയും ടിവികെയും സമാനകുറ്റക്കാരാണെന്ന് ഹർജിയിൽ പറയുന്നുണ്ട്.
പ്രായപൂർത്തിയാകാത്തവരും ഗർഭിണികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ നിയമവിരുദ്ധമായി അണിനിരത്താൻ സംഘാടകർ ശ്രമിച്ചു. രാഷ്‌ട്രീയ നേതൃത്വം ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്.
മുൻ ജഡ്ജിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘം ഇതിനകം കരൂരിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കേസ് ഏറ്റെടുത്തേക്കും.
Leave a Comment