കൊല്ലം: മരുതിമലയിൽ നിന്ന് വീണ് 14 കാരി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
നാട്ടുകാരാണ് കുട്ടികൾ വീണുകിടക്കുന്നത് കണ്ടത്. ആത്മഹത്യയാണോ എന്ന സംശയത്തിലാണ് പൊലീസ്. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. ഏറെ നേരമായിട്ടും തിരികെ കാണാതാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് ഉയരത്തിൽ നിന്ന് വീണുകിടക്കുന്ന നിലയിൽ കുട്ടികളെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















