തിരുവനന്തപുരം : മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ട്രെയിന്‍ നമ്പര്‍ 16319/16320 തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിന്‍ നമ്പര്‍ 16350 നിലമ്പൂര്‍ റോഡ് – തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലും നിര്‍ത്തും. രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത്.
ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെയും കര്‍ണാടകയുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തുന്ന ജനപ്രിയ ട്രെയിനാണ് ഹംസഫര്‍ എക്‌സ്പ്രസ്. രാജ്യറാണി എക്‌സ്പ്രസ് കേരളത്തിനുള്ളില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ്.















