മുംബൈ:പ്രശസ്ത ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ നടൻ, സംവിധായകൻ എന്നീ നിലകളിൽ അസ്രാണി വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ഹിന്ദി ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവത്ത സാന്നിധ്യമായിരുന്നു അസ്രാണി. ഹാസ്യനടൻ എന്ന നിലയിലാണ് അദ്ദേഹം പേരെടുത്തത്.
1940 ൽ ജയ്പൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിലാണ് അസ്രാണി ജനിച്ചത്. പിതാവ് ഒരു കാർപെറ്റ് ഷോപ്പ് ഉടമയായിരുന്നു പിതാവ്. എന്നാൽ അസ്രാണി കുടുംബ ബിസിനസിൽ താൽപ്പര്യം കാണിച്ചില്ല. കോളജ് പഠനത്തിന് ശേഷം ജയ്പൂരിലെ ഓൾ ഇന്ത്യ റേഡിയോയിൽ വോയ്‌സ് ആർട്ടിസ്റ്റായാണ് കലാ ജീവിതത്തിന് തുടക്കം കുറിച്ചത്..
ഷോലെയിലെ ജയിലറുടെ റോളാണ് അസ്രാണി ഏറ്റവും അവിസ്മരണീയമായ വേഷം. പ്രിയദർശന്റെ ഹാസ്യ ചിത്രങ്ങളിലും അസ്രാണി ഇടം നേടി, ഹേരാ ഫേരി, ആംദാനി അത്താനി ഖർച്ചാ രൂപയ്യ, ബാഗ്ബാൻ, ചുപ് ചുപ് കെ, ഗരം മസാല, ബോൽ ബച്ചൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു















