കാസർകോട്: സംഭാവന വാങ്ങാൻ എന്ന് പറഞ്ഞ് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ അറസ്റ്റിൽ. കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദ് ആണ് നീലേശ്വരം പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് സംഭവം. പിരിവ് ചോദിച്ചാണ് ഖാലിദ് വീട്ടിൽ എത്തിയത്. വീട്ടിൽ തനിച്ചാണെന്നും കയ്യിൽ പൈസയില്ലെന്നും പെൺകുട്ടി ഇയാളോട് പറഞ്ഞു. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
പേടിച്ച് വിറച്ച പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഖാലിദിനെ കയ്യോടെ പിടികൂടി. ഖാലിദിനെ നല്ലതുപോലെ കൈകാര്യം ചെയ്തശേഷമാണ് നാട്ടുകാർ പൊലീസിനെ വിളിച്ച് കൈമാറിയത്.















