മലപ്പുറം: എടവണ്ണപ്പാറയിൽ കുപ്രസിദ്ധ ഗുണ്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയാണ് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസിനെ ആക്രമിച്ച സംഭവങ്ങൾ അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് സലീം അലി.
എടവണ്ണപ്പാറയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് സംഘർഷമുണ്ടായത്. സജീം അലിയുടെ സംഘവും നൗഷാദ് എന്നയാളുടെ സംഘവുമാണ് ഏറ്റുമുട്ടിയത്. സജീം അലിയുടെ തലയ്‌ക്കാണ് പരിക്കേറ്റത്. നൗഷാദും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നിരവധി കേസുകളിൽ പ്രതിയാണ് സജീം അലി. സ്ഥിരം കുറ്റവാളിയായ ഇയാളെ നിരവധി തവണ പൊലീസ് പിടികൂടിയിട്ടുണ്ട്. ബ്ലേഡ് കൊണ്ട് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി.















