ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരൽ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ് ചിത്രീകരിച്ച വീഡിയോ എന്നാണ് ബൈക്കുകളിൽ നിന്നുള്ള രജിസ്ട്രേഷൻ നമ്പറിൽ നിന്നും മനസ്സിലാകുന്നത്. ഭീകരരുടെ ചിത്രങ്ങൾക്ക് സമാനമായ രീതിയിലാണ് യുവാക്കൾ ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അറബി അക്ഷരങ്ങളുള്ള തുണി കൊണ്ട് ഭീകരരെ പോലെ മുഖം പകുതി മറച്ചിട്ടുണ്ട്. ആവേശം നിറയ്‌ക്കുന്ന തരത്തിലുള്ള മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ഇത് പ്രചരിക്കുന്നുണ്ട്. എന്നാൽ വിഡിയോയുടെ ഉറവിടം വ്യക്തമല്ല.
Welcome to Kerala pic.twitter.com/YsMoDJcnBq
— Kreately.in (@KreatelyMedia) October 21, 2025















