കോട്ടയം: ഹനുമാൻ സ്വാമിക്ക് ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പള്ളിക്കത്തോട് ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിനാണ് കേന്ദ്രമന്ത്രി ഗദ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനം നടത്തുകയും വഴിപാട് സമർപ്പിക്കുകയും ചെയ്തു.
മൂർത്തിക്ക് ഏറ്റവും പ്രിയപ്പെട്ട തുളസിയും കൂവളം ഇലകളും ചേർന്ന മാലയും കെടാവിളക്കിന് നെയ്യും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആഞ്ജനേയസ്വാമിക്ക് ഗദയും അവൽനേദ്യം തുടങ്ങിയവയും വഴിപാടായി അർപ്പിച്ചു.















