ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. ആലപ്പുഴ ആര്യാടാണ് സംഭവം. പൊലീസ് പരിശോധനയിൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. ആര്യാട് സ്വദേശിയായ അജിത് കുമാർ, പത്തനംതിട്ട സ്വദേശിയായ ബിജിനി എന്നിവരാണ് അറസ്റ്റിലായത്.
ആര്യാട് സർഗാ ജംഗ്ഷന് സമീപത്തെ ലക്സ്സ് എന്ന ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ബിജിനിയെയും അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്. അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അജിത് കുമാറാണ് ഹോംസ്റ്റേ നടത്തിയിരുന്നത്. ഇവിടുത്തെ മാനേജരാണ് ബിജിനി. ഹോംസ്റ്റേയിൽ താമസിപ്പിച്ചിരുന്ന സ്ത്രീകളെ വനിതാസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.















