ലക്‌നൗ: ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം പിതാവ് തകർത്തു. യുപി ഡിയോറയിലാണ് സംഭവം. രാംബാബു യാദവാണ് അക്രമിക്കപ്പെട്ടത്.
പെൺകുട്ടിയുടെ പിതാവിന്റെ പങ്കാളിയാണ് രാംബാബു യാദവ്. ഇരുവരും കുറച്ചുകാലമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സ്വവർഗാനുരാഗിയായതിനാൽ പെൺകുട്ടിയുടെ അമ്മ വേർപിരിഞ്ഞാണ് താമസം കഴിഞ്ഞ ദിവസമാണ് ആറു വയസുകാരി ഇവർ താമസിക്കുന്ന വീട്ടിൽ എത്തിയത്.
രാത്രി ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. മകളുടെ കരച്ചിൽ കേട്ട് പിതാവ് ഉണർന്നപ്പോൾ പങ്കാളിയായ രാംബാബു യാദവ് തന്റെ മകളെ പീഡിപ്പിക്കുന്നതാണ് കണ്ടത്. പിന്നാലെ കത്തിയെടുത്ത് രാംബാബു യാദവിന്റെ ജനനേന്ദ്രിയത്തിൽ പലതവണ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.















