ന്യൂഡൽഹി: ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ‍്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ. നാല് പതിറ്റാണ്ടോളം പരസ്യരംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗിൽവിയുടെ വേൾഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിയൂഷ് പാണ്ഡെ സൃഷ്ടിച്ച “അബ് കി ബാർ, മോദി സർക്കാർ” എന്ന മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു.















