അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഇതിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.
ബാലികേസിർ പ്രവിശ്യയിലെ സിന്ഡിക് നഗരത്തിന്റെ മധ്യഭാഗത്ത് 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. ഇസ്താംബുൾ, ബർസ, മാനിസ, ഇസ്മിർ എന്നിവയുൾപ്പെടെ വിവിധ പ്രവിശ്യകളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് പൊതുജനങ്ങൾ വീടുകൾ വിട്ട് തെരുവുകളിൽ അഭയം തേടി.
കഴിഞ്ഞ ഭൂകമ്പത്തിൽ ദുർബലമായിരുന്ന കെട്ടിടങ്ങൾ ഈ ഭൂകമ്പത്തിൽ തകർന്നുവീണു.ഇതേ വരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ഭൂകമ്പത്തിൽ ദുർബലമായ കെട്ടിടങ്ങളാണ് തകർന്നതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.















