ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചനം കൂടാൻ കാരണം പാക് സീരിയലുകളാണെന്ന് ഇസ്ലാംമത പുരോഹിതൻ. ഉത്തർപ്രദേശിലെ വിവാദ മതപഠന കേന്ദ്രമായ ദിയോബന്ദലെ പുരോഹിതൻ മൗലാന ഖാരി ഇഷാഖ് ഗോറയുടെതാണ് കുറ്റപ്പെടുത്തൽ.
ഒപ്പം ഇന്ത്യയിലെ മുസ്ലീങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. മുസ്ലീം കുടുംബങ്ങൾക്കുള്ളിൽ വഴക്കിന് ഒരു പ്രധാന കാരണമായി പാക് സീരിയലുകൾ മാറിയിരിക്കുന്നുവെന്ന് മൗലാന ഗോറ പറഞ്ഞു.
ഇപ്പോൾ, നിരവധി സ്ത്രീകൾ പാകിസ്ഥാനിൽ നിന്നും അമ്മായിയമ്മ- മരുമകൾ പോര് കാണുന്ന തിരക്കിലാണ്. മുസ്ലീം സ്ത്രീകൾ സീരിയൽ കാണുന്നത് നിർത്തി ഇസ്ലാമിക വിദ്യാഭ്യാസവും മൂല്യങ്ങളും സ്വീകരിക്കണമെന്നും മൗലാന ഗോറ ആവശ്യപ്പെട്ടു.















