ഹരിയാന: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രത്തിന്റെ സർവ്വസൈന്യാധിപ. അംബാലയിലെ വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ചരിത്ര യാത്ര. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗും സന്നിഹിതനായിരുന്നു.
രാവിലെ 11.27 ന് വിമാനം ആകാശത്തേക്ക് പറന്നുയർന്നത്. റഫാൽ ഉൾപ്പെടുന്ന 17ാം നമ്പർ സ്ക്വാഡ്രണായ ഗോൾഡൻ സ്പാറോയുടെ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയായിരുന്നു പൈലറ്റ്. കോ പൈലറ്റിന്റെ സിറ്റിലായിരുന്നു രാഷ്‌ട്രപതി.
റഫാലിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയും യുദ്ധവിമാനത്തിൽ പറക്കുന്ന മൂന്നാമത്തെ രാഷ്‌ട്രപതിയുമാണ് ദ്രൗപദി മുർമു. രാഷ്‌ട്രപതിമാരായ എപിജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ് -30 യുദ്ധവിമാനത്തിൽ പറന്നിട്ടുണ്ട്.
പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂരിൽ റാഫേൽ ജെറ്റുകൾ ഉപയോഗിച്ചിരുന്നു. റഫാലിലും വ്യോമസേനയിലുമുള്ള രാഷ്‌ട്രത്തിന്റെ വിശ്വാസം അടിവരയിടുന്നതാണ് രാഷ്‌ട്രപതിയുടെ കന്നി പറക്കൽ















