പാലക്കാട്: ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസ് ആണ് പിടിയിലായത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ സന്തതസഹചാരിയാണ് ഇയാൾ.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരിൽ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എഹരിദാസും സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്നായിരുന്നു കണ്ണയ്യന്റെ മൊഴി നൽകിയിരുന്നു. ഇവരാണ് സ്ഥിരമായി സ്പിരിറ്റ് എത്തിക്കുന്നതെന്ന് അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
ഇത് ആദ്യമായല്ല ചിറ്റൂരിൽ സിപിഎം നേതാവിന്റെ പക്കൽ നിന്നും സ്പിരിറ്റ് പിടികൂടുന്നത്. അത്തിമണി അനിൽ എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും വൻ സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. അനിൽ ജയിലിൽ ആവുകയും ജയിൽ മോചിതനായ അനിലിന് സിപിഎമ്മുകാർ സ്വീകരണം നൽകിയതും വലിയ വാർത്തയായിരുന്നു















