വാഷിംഗ്ടൺ: ചില രാജ്യങ്ങൾ പ്രകോപിപ്പിക്കുന്നുവെന്നും അതിനാൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ യുദ്ധകാര്യ വകുപ്പിനാണ് നിർദേശം നൽകിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
ചില രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള മറുപടിയാണിത്. ആണവായുധങ്ങൾ പരീക്ഷിക്കുന്നതിന് വേണ്ട നടപടികൾ ഉടൻ ആരംഭിക്കും. മറ്റ് രാജ്യങ്ങളേക്കാൾ ആണവായുധങ്ങൾ യുഎസിനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ആണവശേഷിയുള്ള സമുദ്രാന്തര ഡ്രോണുകൾ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. നേരത്തെ ഡ്രോണുകൾ പരീക്ഷിക്കുന്നതിനെതിരെ ട്രംപ് രംഗത്തുവന്നിരുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് റഷ്യ വീണ്ടും ആണവശേഷിയുള്ള ആയുധം പരീക്ഷിച്ചത്.















