കോട്ടയം: വൈക്കം തൊട്ടുവക്കത്ത് കാർ കനാലിൽ വീണ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
കൊട്ടരക്കരയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന റോഡിന്റെ ഭാഗത്ത് കനാലിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലായിരുന്നുവെന്നത് സ്ഥിതി ഗുരുതരമാക്കി.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. എന്നാൽ അധികം ആൾത്താമസമില്ലാത്ത ഭാഗമായതിനാൽ ആരും അറിഞ്ഞില്ല. രാവിലെ പ്രഭാത സവാരിക്കിറങ്ങയ പ്രദേശവാസികളാണ് കാർ കനാലിൽ കണ്ടത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലിൽ സൂക്ഷിച്ചിരിക്കുകയാണ്.















