ന്യൂഡൽഹി: രാജ്യത്തൊട്ടാകെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റ യൂണിഫോം പദ്ധതി നടപ്പിലാക്കും. ഒരു രാഷ്‌ട്രം ഒരു പൊലീസ് യൂണിഫോം പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ വിവരങ്ങൾ തേടിയിട്ടുണ്ട്.
നവംബർ നാലിനകം എല്ലാ സംസ്ഥാനങ്ങളും വിവരങ്ങൾ കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലേക്കാണ് കത്തയച്ചത്. അതത് പൊലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകൽപ്പന, വില എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളാണ് തേടിയത്.
നിലവിലെ വാർഷിക യൂണിഫോ അലവൻസ്, ഓരോ റാങ്കുകൾ തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും തേടിയിട്ടുണ്ട്. തുണി, നിറം, ചിഹ്നം, ചെലവ് എന്നിവ പഠിക്കാൻ ബിപിആർ ആൻഡ് ഡിയെ ചുമതലപ്പെടുത്തി.















