തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യാജ റിപ്പോർട്ടിനെ പ്രശംസിച്ച് ചൈന. ഇന്ത്യയിലെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ചതിനാണ് ചൈനയുടെ അഭിനന്ദനം. ചൈനീസ് അംബാസഡർ ഷൂ ഷെയ്ഹോന്ദാണ് കേരളത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചത്.
കേരളത്തിന്റേത് ചരിത്രപരമായ നേട്ടമാണെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതുദൗത്യമാണെന്നും ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങ് നടന്നത്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ താരങ്ങളെ മുൻനിർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി മാത്രമാണ് ചടങ്ങിനെത്തിയത്.















