കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ തിരയിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളാണ് മരിച്ചത്. എട്ട് പേരടങ്ങുന്ന സംഘമാണ് തിരയിൽപെട്ടത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരാണ് ഇവരെന്നാണ് വിവരം.
കുളിക്കുന്നതിനിടെ മൂന്ന് പേർ തിരയിൽപെടുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിന് സാധ്യതയുള്ള സ്ഥലത്താണ് ഇവർ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പ്രതികരിച്ചു. ഇത്തരത്തിൽ പ്രദേശവാസികൾ പറയുന്നത് കേൾക്കാതെ നിരവധി പേർ കടലിൽ ഇറങ്ങാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.















