പാലക്കാട്: പെൺവേട്ട വെളിപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് വേദിയൊരുക്കി യൂത്ത് ലീഗ്. കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതു സമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. പെൺവേട്ട വിവാദങ്ങള്‍ക്കുശേഷം ആദ്യമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു രാഷ്‌ട്രീയ പൊതുയോഗത്തിൽ പങ്കെടുത്തത്.
വിവാദമുണ്ടായതിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചശേഷവും കോൺഗ്രസ് പരിപാടികളിൽ ഇതുവരെ രാഹുൽ പങ്കെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാരുടെ രാപകൽ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടിയിൽ രാഹുൽ കടന്നു കയറിയിരുന്നു. പാലക്കാട് ജില്ലാ പട്ടയമേളയിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും, ശാന്തകുമാരി എംഎൽഎക്കുമൊപ്പവും രാഹുൽ പങ്കെടുത്തിരുന്നു.
Leave a Comment