ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിക്ക് ഭീഷണിയുമായി ഇടതനുകൂല ടൂറിസ്റ്റ് ടാക്സി സംഘടന. മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്കാണ് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം സമീപനം നേരിട്ടത്.
യുവതി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ വിവരം പുറത്ത് വിട്ടത്. മൂന്നാറിലെത്തിയ യുവതി സ്വകാര്യ സർവീസായ യൂബർ വിളിച്ചു. എന്നാൽ ഇതിൽ സഞ്ചരിക്കാൻ മൂന്നാറിലെ ടാക്സി ഡ്രൈവർമാർ അനുവദിച്ചില്ലെന്നാണ് പരാതി
ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതി പറയുന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.















