തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബ്രേയ്‌ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് അപകടം. ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ചു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിനിടയാക്കിയത്. ആർക്കും പരിക്കില്ല.
വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ടോൾ ബൂത്തിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.നിയന്ത്രണം വിട്ട
ബസ് മുൻപിൽ ഉണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒന്നിന് പുറകിലായി മറ്റ് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പുതുക്കാട് പോലീസും ടോൾ പ്ലാസ ജീവനക്കാരും ചേർന്നാണ് ടോൾ ബൂത്തിൽ നിന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിട്ടത്.















