ടെൽഅവീവ്: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയിൽ സൈനിക വിന്യാസം നടത്തുമെന്നും ഇസ്രായേൽ കാറ്റ്സ് പ്രതിജ്ഞയെടുത്തു.
ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങളും ഭീകരകേന്ദ്രങ്ങളും തകർത്തെറിയും. ഹമാസിനെ പൂർണമായും തകർക്കുന്നതോടൊപ്പം ഗാസയെ സൈനികവത്കരിക്കുന്നതാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം. ഹമാസിന്റെ ടണലുകൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. റഫയിൽ കുടുങ്ങിയ ഹമാസ് ഭീകരരെ മടങ്ങാൻ അനുവദിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
റഫയിലെ തുരങ്കങ്ങളിൽ 200 ഹമാസ് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ ഇന്റലിജൻസിന്റെ റിപ്പോർട്ട്. ഹമാസ് ഭീകരർക്ക് വഴി അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.















