“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Published by
ജനം വെബ്‌ഡെസ്ക്

 ന്യൂഡൽ​ഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ് ​ദമ്പതികളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. നാല് മണിക്കൂർ നീണ്ട യാത്രയുടെ നിമിഷങ്ങളും വന്ദേഭാരത് നൽകുന്ന ലഘുഭക്ഷണത്തെ കുറിച്ചും കുടുംബം പങ്കുവക്കുന്നുണ്ട്. അഞ്ചം​ഗ കുടുംബമാണ് യാത്രനുഭവങ്ങൾ വിവരിക്കുന്നത്.

പോപ്കോൺ, മാ​ഗോ ജ്യൂസ്, ചായ തുടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച് ദമ്പതികൾ വീഡിയോയിൽ പറയുന്നുണ്ട്. മണവും രുചിയുമുള്ള ചായയെ കുറിച്ചും കുടുംബം പങ്കുവച്ചു. ഇന്ത്യൻ റെയിൽവേയും വന്ദേഭാരതിനെയും അഭിനന്ദിക്കുന്ന തരത്തിലാണ് ഇവരുടെ വീഡിയോ. 14 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു.

വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കുടുംബത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇന്ത്യാ സന്ദർശനത്തിനും വന്ദേഭാരതിനെ കുറിച്ചുള്ള നല്ല വാക്കുകൾക്കും നന്ദിയെന്ന് ഇന്ത്യൻ ഉപയോക്താക്കൾ കമന്റ് ബോക്സിൽ പ്രതികരിച്ചു.

Share
Leave a Comment