വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

Published by
Sibili

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശിയായ രാജേഷാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിനിടയിൽപെട്ടാണ് അപകടം നടന്നത്.

ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യുന്ന സമയത്തായിരുന്നു സംഭവം. സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് കയറുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share
Leave a Comment