ബെംഗളൂരു: കന്നഡ സിനിമാതാരം ഹരീഷ് റായ് അന്തരിച്ചു. തൈറോയ്ഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കെജിഎഫ്, ഓം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടിയിട്ടുണ്ട്. ബെംഗളൂരുവിലെ കിഡ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കീമോതെറാപ്പിയും പാലിയേറ്റീവ് കെയറും നൽകിയിട്ടും രോഗം വ്യാപിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. നേരത്തെ, തന്റെ ചികിത്സാചെലവിനെ കുറിച്ച് ഹരീഷ് റായ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. ചികിത്സാ ചെലവുകൾ മാത്രം 70 ലക്ഷം രൂപയോളം വരുമെന്നും കെജിഎഫ് താരങ്ങൾ തന്നെ സഹായിക്കാറുണ്ടെന്നും ഹരീഷ് വെളിപ്പെടുത്തി.
സമര, ബാംഗ്ലൂർ, അധോലോകം, രാജ് ബഹ്ദൂർ, സഞ്ജു വൈഡ്സ് ഗീത, സ്വയംവരം ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കെജിഎഫിലെ കാസിം ചാച്ച എന്ന കഥാപാത്രമാണ് ഹരീഷ് റായിയെ കൂടുതൽ പ്രശസ്തനാക്കിയത്.















