അടൂർ : ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സരസ്വതിയാണ് പാർട്ടിവിട്ടത്. ഇവർ സിപിഎം ഏറത്ത് ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് സെക്രട്ടറി, മഹിളാ അസോസിയേഷൻ ഏറത്ത് മേഖല സെക്രട്ടറി, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
വൈസ് പ്രസിഡന്റും കഴിഞ്ഞ 15 വർഷമായി ഗ്രാമ പഞ്ചായത്തംഗം ബ്ലോക്ക് പഞ്ചായത്തംഗം, CPM മുൻ ഏരിയാ കമ്മറ്റിയംഗം അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ മേഖലാസെക്രട്ടറി പാർട്ടി ഏറത്ത് ലോക്കൽ കമ്മറ്റിയംഗം, കൂനമ്പാല വിള ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച ശ്രീമതി. സരസ്വതി ഇന്ന് ബി.ജെ.പിയിൽ ചേർന്നു.
അതോടൊപ്പം മറ്റൊരു CPM നേതാവായ അനീഷാ മനോജും പാർട്ടിയിൽ ചേർന്നു. ശ്രീമതി അനീഷ ആശാ പ്രവർത്തകയും CPM ബ്രാഞ്ച് കമ്മറ്റി അംഗവും മഹിളാ അസോസിയേഷൻ മേഖലാ ട്രഷറർ, CITU ആശാ പ്രവർത്തകയൂണിയൻ വൈസ് പ്രസിഡൻറുമാണ്. ഇവരെ ജില്ല അധ്യക്ഷൻ അഡ്വ. വി. എ. സൂരജ് പാർട്ടിയിലേക്ക് സ്വീകരിച്ചു.















