ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം. നാവിക സേന കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 55 ഓളം പേർക്ക് പരിക്കേറ്റതാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ കൂടുതലും സ്കൂൾ വിദ്യാർത്ഥികളാണ്.
ജക്കാർത്തയിലെ കെലാപയിലാണ് സംഭവം. നാവികസേനാ കോമ്പൗണ്ടിനുള്ളിലെ ഹൈസ്കൂളിന് സമീപമാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കൂടുതലായും സ്കൂൾ വിദ്യാർത്ഥികളാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ രണ്ട് സ്ഫോടനങ്ങൾ നടന്നതായി നാട്ടുകാർ പറഞ്ഞു
സ്ഫോടനത്തിന് കാരണം വ്യക്തമല്ലെന്ന് ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. പള്ളിയിൽ ആന്റി-ബോംബ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ടെന്നും, സംഭവസ്ഥലത്ത് നിന്ന് നാടൻ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















