ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: എരുമേലിയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും (സാഷേകൾ) രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് നിർദേശം.
ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കർശന നിർദേശം നൽകി.

എരുമേലിയിൽ പേട്ടതുള്ളലിനോട് അനുബന്ധിച്ച് രാസവസ്തു അടങ്ങിയ കുങ്കുമം വിൽക്കുന്നതിലാണ് നടപടി. ശരീരത്തിൽ പറ്റിപ്പിടിക്കുന്ന ഇത്തരം കുങ്കുമം കഴുകികളയാൻ വലിയ ബുദ്ധിമുട്ടാണ് അതിനാൽ രാസവസ്തു അടങ്ങിയ കുങ്കുമം വിൽപ്പന തടയണം. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗം കൂടിയാണ് നടപടിയെന്നും കോടതി വ്യക്തമാക്കി. മണ്ഡല – മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്.

 

 

Share
Leave a Comment