ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ്

Published by
ജനം വെബ്‌ഡെസ്ക്

ശ്രീന​ഗർ: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന. കുൽഗാം ജില്ലയിലാണ് പരിശോധന നടക്കുന്നത്. ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ സുരക്ഷാസേന പരിശോധന നടത്തി. പാക് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരുമായി ബന്ധമുള്ള ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ തുടർച്ചയായി പങ്കാളികളാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.

രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലുടനീളം വിവിധയിടങ്ങളിൽ തെരച്ചിൽ നടന്നു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും പ്രവർത്തിക്കുന്ന ഭീകരരുടെ നിർദേശപ്രകാരമാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ പൂർണമായും തകർക്കുന്നത് വരെ ഈ ഓപ്പറേഷൻ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share
Leave a Comment