“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

Published by
ജനം വെബ്‌ഡെസ്ക്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് എഴുതിയതിനാണ് റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) അവാർഡ് നൽകിയതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരെ വരികൾ എഴുതിയതിന് പ്രത്യുപകാരമായിട്ടാണ് കമ്മ്യൂണിസ്റ്റ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നും ശ്രീലേഖ ആരോപിച്ചു.

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ വേടൻ എഴുതിയ വോയ്സ് ഓഫ് ദി വോയ്സെല്സ് എന്ന ​ഗാനത്തിലെ ചില വരികൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വേടനെതിരെയുള്ള പീഡനം ഉൾപ്പെടെയുള്ള കേസുകൾ അടിയിലായത് ഇങ്ങനെയാണെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു.

Share
Leave a Comment