പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പുറത്തുവിട്ടത്. ആദ്യഘട്ട പട്ടികയിൽ 67 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ ഡിജിപി ആർ ശ്രീലേഖ ഉൾപ്പെടെ പാർട്ടിയിലെ പ്രമുഖ നേതാക്കൾ കളത്തിലറങ്ങാൻ പോവുകയാണ്. ശാസ്തമം​ഗലത്താണ് ശ്രീലേഖ മത്സരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങനൂരിൽ മത്സരിക്കുമ്പോൾ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ് പാളയത്തായിരിക്കും മത്സരിക്കുക.

അനിൽ കഴക്കൂട്ടമാണ് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി. പേരൂർക്കടയിൽ അനിൽ കുമാറാണ് കളത്തിലിറങ്ങുന്നത്.

Share
Leave a Comment