ന്യൂഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. പാകിസ്ഥാന്റെ നിർബന്ധബുദ്ധിയും ഉത്തരവാദിത്തമില്ലാത്ത സമീപനവുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കാബൂളിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെഹ് രിക് ഇ താലിബാൻ പാകിസ്ഥാനെതിരെ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയതായി ആമിർ ഖാൻ മുത്തഖി പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്ഗാൻ പ്രതിനിധി സംഘം ഇസ്താംബൂളിൽ നിന്ന് മടങ്ങിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ അവർ സ്വയം സൃഷ്ടിച്ചത്. കഴിഞ്ഞ 25 വർഷമായി ടിടിപി പാകിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ടിടിപിയെ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഈ വ്യവസ്ഥ ഒരിക്കലും നടപ്പാകില്ലെന്നും മുത്ത്ഖി പറഞ്ഞു.
അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് വ്യോമാക്രമണങ്ങളും ഡ്രോൺ പറക്കലുകളും പാകിസ്ഥാൻ നടത്തുന്നുണ്ട്. ഇത് ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ തങ്ങളുടെ എല്ലാ അയൽക്കാരുമായും സമാധാനപരമായ ബന്ധം ആഗ്രഹിക്കുന്നുവെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
Leave a Comment