ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഭാരതത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. തങ്ങളുടെ ആളുകൾ കിഴക്കൻ പാകിസ്ഥാനിലും ബംഗ്ലാദേശിലും സജീവമാണെന്നും ഭാരതത്തിന് മറുപടി നൽകാൻ തയ്യാറാണെന്നും ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് പരസ്യമായി പറഞ്ഞു. ഒക്ടോബർ 30 ന് പാകിസ്ഥാനിലെ ഖൈർപൂർ തമേവാലിയിൽ റാലി നടന്നത്.
ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി ലഷ്കർ വളർത്തിയെടുക്കുന്നു എന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ് ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. സയീദ് തന്റെ അടുത്ത അനുയായിയെ ആണ് ബംഗ്ലദേശിലേക്ക് അയച്ചിട്ടുണ്ടെന്നും ഭീകര പരിശീലനം നൽകുന്നുണ്ടെന്നും തുടർന്ന് ഇയാൾ പറയുന്നുണ്ട്. ഇയാളും ഭാരതത്തിനെതിരെ ആക്രമണം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്നതും പുറത്തു വന്ന വീഡിയോയിലുണ്ട്.
റിപ്പോർട്ടിന് പിന്നാലെ ബംഗ്ലാദേശ് അതിർത്തിയിൽ നിരീക്ഷണം വർദ്ധിപ്പിച്ചു. ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.















